പണ്ടൊരു നാളില്‍ ഭൂതലമധ്യെ ഊടാടി നടന്നങ്ങോരു വിദ്വാന്‍്
തലയില്‍ കൊമ്പും വാലില്‍ ശൂലോം ഉള്ളൊരു വിരുതന്‍ കുട്ടിച്ചാത്തന്‍്
വാനം താണ്ടി ഉഡുക്കള് താണ്ടി പി എസ് എല്‍ വി പലതും താണ്ടി
ഭാരതനാട്ടില്‍ ഉത്തരദേശേ ഡല്‍ഹിയെന്ന പ്രദേശത്തെത്തി
ഹരേ ഹരേ എന്ന് വിളിക്കുന്നവരും അസലമാലാക്കും ചൊല്ലുന്നവരും
ബുധ്ധന്മ്മാരും ജൈനന്മ്മാരും മാര്‍വാടികളും ശൂദ്രന്മ്മാരും
യേശുവേ നിന്നെ അറിയുന്നോരും അറിയൂത്തോരും ക്രിസ്ത്യാനികളായ്
അവരുടെയിടയില്‍ അവിടവിടായിട്ടൊത്ത് വസിക്കും നല്ലൊരു ഡല്‍ഹി
അവിടെക്കണ്ടതി ശ്രേഷ്ടം കാഴ്ചകള്‍ അവിടെക്കേട്ടതി രൂക്ഷം വാര്‍ത്തകള്‍
അവരുടെയിടയില്‍ നിന്റെ ജനത്തെ അവിയല് പോലെ വസിപ്പതു കാണാം
രൂപത ഇടവക പള്ളികള്‍ ഹാളുകള്‍ രൂപാ താ എന്നവരുടെ വിളികള്‍
മെത്രാന്‍ പാസ്ടര് മുപ്പന്‍ പാതിരി തത്രപ്പാടാണവരുടെ ഇടയില്‍
കോളിംഗ്ബെല്ലിന് ശബ്ദം കേട്ടാല്‍ ഞെട്ടിവിറച്ചു ഭയക്കുന്നവരും
ഇന്കംടാക്സിന്‍ ഓഫ്ഫീസ് കണ്ടാല്‍ അയ്യോ എന്ന് വിളിക്കുന്നവരും
ഇഷ്ടപ്പെട്ടൊരു പെണ്ണിനെ കെട്ടാന്‍ കഷ്ടപ്പെട്ട് നടക്കുന്നവരും
കേട്ടാലറയ്ക്കും കഥകള്‍ തങ്ങടെ പ്രേസ്ടീജായി നടിക്കുന്നവരും
ഗുഡ്ഫ്രൈഡേയില്‍ പള്ളിയിലെത്തി കഷ്ടപ്പാടിന്‍ കൈപ്പവര്‍ മോന്തും
ഈസ്ടര്‍ ക്രിസ്തുമസ് പെരുന്നാളുകളില്‍ കാളയിറച്ചീം കള്ളും മോന്തും
മൂത്ത് നരച്ചോര്‍ മുപ്പന്മ്മാരും പൂത്ത പണക്കാര്‍ ശ്രേഷ്ടന്മ്മാരും
പണമില്ലാത്തോര്‍ പിണമെല്ലാരും സോദരരായി വസിക്കും സഭകള്‍
ദാവിഞ്ഞിക്കൊരു കോടുണ്ടായാല്‍ ദാവില്‍ സമരം ചെയ്യുന്നോരും
വീഴാന്‍ പോകും സോദരനെക്കാള്‍ വാഴുന്നോരെ കരുതുന്നൊരും
കോടികള്‍ മോടിയില്‍ ചെലവാക്കുന്നോര്‍ കൊടിയുടുക്കാന്‍ വകയില്ലാത്തോര്‍
ഒന്നായെത്തീട്ടൊന്നാം നാളില്‍ നന്നായാരാധിക്കും നിന്നെ
കര്‍ത്താവേ നിന്‍ രാജ്യം വരണേ രാത്രിയില്‍ ഒത്തവര്‍ പ്രാര്ത്ഥിച്ചീടും
സ്വന്തം രാജ്യം തീര്ക്കാന്‍ പകലര് ബന്ധം പോലും തര്ക്കം ചെയ്യും
ആടുകളവിടവിടോടി നടക്കും ഇടയന്മ്മാരതിലാടി രസിക്കും
കയ്യില്‍ കിട്ടും പുത്തന്‍ തീര്‍ന്നാല്‍ കോട്ടും കെട്ടി പ്ലൈനില്‍ കേറും
യേശുവേ നിന്നുടെ രക്തം പൂശി ആശയോടാര്ത്ത് വിളിക്കുന്നവരിതാ
യേശുവിലാണെന്‍ വിശ്വാസം ഹാ കീശയിലാണെന്‍ ആശ്വാസം ഹൊ !
Subscribe to:
Post Comments (Atom)
1 comment:
not only in delhi where ever you go you may meet such christians
Post a Comment