യെരുശലേമിലെ ആട്ടിടയന്മാരെ
നിങ്ങളറിഞ്ഞോ ? നിങ്ങളറിഞ്ഞോ ?
കാലത്തികിവില്‍ കാലിക്കുട്ടില്‍
കര്‍ത്തന്‍ പിറന്നല്ലോ, യേശു ക്രിസ്തു പിറന്നല്ലോ .
(യെരു.......)
കരുണ നിറഞ്ഞവനീമരുഭൂവിന്‍
കലുഷത പോക്കാനവതരിച്ചു .
കനിവൊരു ലേശവും അര്‍ഹിക്കാത്തോര്‍ -
ക്കനിശം കൃപയുടെ മഴ പൊഴിക്കാന്‍ .
(യെരു ........)
ഉന്നത നന്ദനന്‍ ഊഷരഭൂമിയില്‍
ഉലകിന്‍ രക്ഷക്കായ് ജനിച്ചു .
ഉലവില്‍ത്തൂകാത്തുയിരേകീടാന്‍
ഉടയോനടിയാനായ് പിറന്നു .
(യെരു ......... )
ആദിയിലേദനിലാരംഭിച്ചൊരു
ആദാമ്യ പെരു പാപമതില്‍
ആശയുമാവിയുമറ്റ നമുക്കായ്
ആശിഷ മാരിയുമായ് പിറന്നു .
(യെരു ..........)
ജോണ്‍ തിരുവല്ല
Monday, December 14, 2009
Subscribe to:
Posts (Atom)