Monday, December 14, 2009
ഒരു ക്രിസ്തുമസ് ഗാനം
യെരുശലേമിലെ ആട്ടിടയന്മാരെ
നിങ്ങളറിഞ്ഞോ ? നിങ്ങളറിഞ്ഞോ ?
കാലത്തികിവില്‍ കാലിക്കുട്ടില്‍
കര്‍ത്തന്‍ പിറന്നല്ലോ, യേശു ക്രിസ്തു പിറന്നല്ലോ .
(യെരു.......)
കരുണ നിറഞ്ഞവനീമരുഭൂവിന്‍
കലുഷത പോക്കാനവതരിച്ചു .
കനിവൊരു ലേശവും അര്‍ഹിക്കാത്തോര്‍ -
ക്കനിശം കൃപയുടെ മഴ പൊഴിക്കാന്‍ .
(യെരു ........)
ഉന്നത നന്ദനന്‍ ഊഷരഭൂമിയില്‍
ഉലകിന്‍ രക്ഷക്കായ് ജനിച്ചു .
ഉലവില്‍ത്തൂകാത്തുയിരേകീടാന്‍
ഉടയോനടിയാനായ് പിറന്നു .
(യെരു ......... )
ആദിയിലേദനിലാരംഭിച്ചൊരു
ആദാമ്യ പെരു പാപമതില്‍
ആശയുമാവിയുമറ്റ നമുക്കായ്
ആശിഷ മാരിയുമായ് പിറന്നു .
(യെരു ..........)
ജോണ്‍ തിരുവല്ല

Tuesday, October 13, 2009
മുദ്രയും പേറി കിഴക്കോട്ട് ( കഥ )
പടിഞ്ഞാറന്‍ ചക്രവാളം ചുവന്നു തുടങ്ങി . ചേക്കേറുന്ന കിളികളുടെ ആരവവും തീരത്ത് തല തല്ലി ചിരിച്ചൊഴുകുന്ന കാട്ടാറിന്റെ കളകള ശബ്ദവും കേള്ക്കാം
പൂമണവുമായി കടന്നുവന്ന മന്ദമാരുതന്‍ സസ്യവൃന്ദങ്ങളോട് കുശലം ചൊല്ലി കടന്നു പോയി .മൃഗങ്ങള്‍ ഒറ്റയായും കുട്ടമായും താവളം തേടുന്നു
അകലെയെവിടെയോ നിന്നു ഇടയനില്ലാത്ത ആടുകളുടെ കൂട്ടക്കരച്ചില്‍ . ചെന്നായ ആക്രമിച്ചിരിക്കുമൊ ?
സ്വര്ണ്ണവര്ണ്ണമാര്ന്ന നെല്‍മണികളും പേറി തല കുമ്പിട്ടു നില്ക്കുന്ന നെല്ചെടികള്ക്കിടയിലൂടെ ഒരു മനുഷ്യന്‍ നടന്നു വരുന്നു ,ഉന്മത്തനായി .കയ്യിലുള്ള കമ്പ് കൊണ്ടു അവന്‍ ആ നെല്‍ക്കതിരുകള്‍ തല്ലിക്കൊഴിക്കുന്നു .ആരോടോ അടങ്ങാത്ത പകയുണ്ടെന്ന് വ്യക്തം അല്ലെങ്കില്‍ നഷ്ടബോധമാകാം .ഇടക്കിടെ നിലത്താഞ്ഞു ചവിട്ടുന്നു, കാര്ക്കിച്ചു തുപ്പുന്നു, പിറുപിറുക്കുന്നു
പാടത്തുനിന്നും പലവിധ വൃക്ഷങ്ങള്‍് നിറഞ്ഞ തോട്ടത്തിലേക്കവന്‍ പ്രവേശിച്ചു
വിട ; എന്റെ കളിക്കുട്ടുകാരെ വിട.
നിങ്ങളെന്റെ ഹൃദയകവാടത്തിന്റെ താക്കോല്‍ കൂട്ടമായിരുന്നു .എന്റെ ആശകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്ക്കാരമായിരുന്നു എല്ലാം നശിച്ചു ഞാന്‍ പുറത്താക്കപ്പെട്ടു
ഞാന്‍ പോകട്ടെ ഇനിയൊരിക്കലും മടങ്ങിവരാത്തവിധം
സുര്യന്‍ കടുത്ത എത്ര പകലുകള്‍ ഈ തണലില്‍ ഞാന്‍ ആശ്വാസം കണ്ടെത്തിയിരുന്നു മധുരമുള്ള ഇളനീരും പഴങ്ങളും തന്നു നിങ്ങളെന്നെ സല്ക്കരിച്ചിരിക്കുന്നു
നന്ദി ,ആയിരമായിരം നന്ദി
തോട്ടത്തിന്റെ മധ്യ ഭാഗത്തായി അവന്‍ നിന്നു ,ചുറ്റും നോക്കി സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട്- അവന്‍ ആ മണ്ണില്‍ കമഴ്ന്നുവീണു
വിട; .എന്നെന്നേക്കുമായി വിട അവന്‍ പിറുപിറുത്തുകൊണ്ടിരുന്നു
അടുത്തടുത്തുവരുന്ന പാദപതനശബ്ദം കേട്ടു അവന്‍ തലയുയര്ത്തിനോക്കി . ഏകാന്തതയില്‍ തനിക്ക് കൂട്ടാളികളായിരുന്ന മൃഗങ്ങള്‍ .കാര്യമെന്തെന്നറിയാതെ അവ അവനെ ഉറ്റു നോക്കി അവന് സങ്കടം സഹിക്കാനായില്ല .ആ മണ്ണില്‍ അവന്‍ തല തല്ലിക്കരഞ്ഞു തലമുടി വലിച്ചുകീറി
ഒരു ഭ്രാന്തനെപ്പോലെ വേഗം എഴുന്നേററ് അവന്‍ കിഴക്കിനെ ലക്ഷ്യമാക്കി നടന്നു
അതെ കയീന്‍ കിഴക്കോട്ട് നടന്നു
എത്രയോ സുന്ദരമായിരുന്നു തന്റെ ജീവിതം. ഇനിയൊരിക്കലും തിരികെ ലഭിക്കാതവണ്ണം അത് നഷ്ടപ്പെട്ടു .അല്ല താന്‍ നഷ്ടപ്പെടുത്തി. എവിടെയായിരുന്നു തുടക്കം, ചിന്തകള്‍ ഭൂതകാലത്തിലേക്കൂളിയിട്ടു
തന്റെ വിയര്‍പ്പിന്റെ ഫലവുമായി ,അനേകകാലത്തെ അധ്വാനത്തിന്റെ ഫലവുമായി യെഹോവയുടെസന്നിധിയിലേക്കു ചെല്ലുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു
തന്റെ വഴിപാട് ദൈവം സ്വീകരിക്കും ;വരമരുളും തന്റെ പുത്രത്വം നല്കി ലോകത്തിന്നധിപതിയാക്കും അങ്ങനെ എന്തെല്ലാം .പക്ഷെ എന്താണ് സംഭവിച്ചത്?
അല്പനായ ഹാബേലില്‍ ദൈവം പ്രസാദിച്ചു ;അവനെ അനുഗ്രഹിച്ചു
"ഹാബേല്‍" കയിന്റെമുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകി എന്നും എല്ലാവര്ക്കും സ്നേഹം അവനോടായിരുന്നു മടിയനായ ഹാബേല്‍
താന്‍ രാപകലില്ലാതെ പാടത്തും തോട്ടത്തിലും അധ്വാനിക്കുമ്പോള്‍,പാട്ടുപാടി ഉല്ലസിച്ച് ആടുകളെ മേയിച്ചു നടന്നവന്‍
അവനിലെന്ത് നന്മയാണുണ്ടായിരുന്നത്?
അവന്റെ യാഗം ദൈവത്തിനു പ്രസാധകരമായി തോന്നി
അതായിരുന്നു തുടക്കം. തനിക്ക് ഹാബെലിനോടു അസുയ തോന്നി. എന്താണ് ദൈവം പറഞ്ഞതു?
നീ നന്മ ചെയ്യുന്നുവെങ്കില്‍ എനിക്ക് നിന്നോട് പ്രസാദമുണ്ടകയില്ലയോ
എന്താണ് നന്മ ?എന്താണ് തിന്മ ? താന്‍ എന്ത് തിന്മയാണ് ചെയ്തിരുന്നത്. ദൈവത്തിനു പ്രസാദകരമല്ലാത്തതു എന്തെങ്കിലും ചിന്തിക്കുകയോ പ്രവര്ത്തിക്കുകയോ ചെയ്തിട്ടുണ്ടോ ?
ഹാബേലിനോടുള്ള സ്നേഹം മൂലം ദൈവം തന്നെ വെറുക്കുകയായിരുന്നു
ആ ചിന്തയാണ് തന്നില്‍ അസുയ ഉണ്ടാക്കിയത്
അതുകൊണ്ടല്ലേ? അതുകൊണ്ടല്ലേ? അതുകൊണ്ടല്ലേ? താന്‍ അവനെ കൊന്നത്
കയീന്‍ കിതച്ചുകൊണ്ടു അടുത്തുകണ്ട മരത്തില്‍ ചാരി നിന്നു
അരുതായിരുന്നു, അവനെ കൊല്ലരുതായിരുന്നു
പിറുപിറുത്തുകൊണ്ടു കുറ്റബോധത്തൊടെ അവന്‍ യാത്ര തുടര്‍ന്ന്
കയീന്‍ കിഴക്കോട്ട് സഞ്ചരിച്ചു
തോട്ടം കടന്നവന്‍ താഴ്വരയിലെത്തി .കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന താഴ്വര
ഇവിടെയാണ് ഹാബേല്‍ ആടുകളുമായി എത്താറുണ്ടായിരുന്നതു
ചുവന്നു തുടുത്ത മുഖവുമായി സുര്യന്‍ ഭൂമിയോട് വിട പറയാന്‍ തുടങ്ങുകയാണ്
പടിഞ്ഞാറന്‍ ചക്രവാളത്തിനു ചുവപ്പ് നിറം, ഹാബേലിന്റെ രക്തത്തിന്റെ നിറം
അവന്‍ ദൈവത്തിന്റെ ശബ്ദം കേട്ടു
"നിന്റെ സഹോദരന്റെ രക്തം നിന്റെ കയ്യില്‍നിന്നു ഏററുവാങ്ങാന്‍ വായ പിളര്‍ന്നു നില്ക്കുന്ന ഈ ദേശം വിട്ടു നീ ശാപഗ്രസ്തനായി പോകുക "
ഭയത്തോടെ അവന്‍ നെറ്റി തടവി
ദൈവം തന്ന അടയാളം. ശത്രുവില്നിന്നും രക്ഷ നേടാനുള്ള അടയാളം. നിരാശയോടെ അവന്‍ മുമ്പോട്ടു നടന്നു ദുഖത്തൊടെ അവന്‍ നടന്നു
ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി അവന്‍ നടന്നു
ആടുകളുടെ കരച്ചില്‍ കേള്‍ക്കുന്നുവോ ?
ഹാബേലിന്റെ അലര്‍ച്ച കേള്‍ക്കുന്നുവോ ?അവന്‍ നടപ്പിനു വേഗം കൂട്ടി. കാലിലെന്തോ ഉടക്കി
അവന്‍ തിരിഞ്ഞ്ഞ്ഞുനോക്കി .സുര്യന്‍ അസ്തമിച്ചിരിക്കുന്നു
ചക്രവാളത്തിന്റെ ചോര നിറം കുറഞ്ഞിരിക്കുന്നു
ഞാന്‍ പോകട്ടെ ,ഇനിയൊരിക്കലും മടങ്ങിവരാതവണ്ണം
മുള്ച്ചെടിയില്‍നിന്നും കാല്‍ വലിച്ചൂരി അവന്‍ നടന്നു, കിഴക്കോട്ട്
അപ്പോഴും ആ ചോദ്യം അവനെ അലട്ടിക്കൊണ്ടിരുന്നു
എന്താണ് നന്മ ?എന്താണ് തിന്മ ?എന്റെ വഴിപാട് ദൈവം സ്വീകരിക്കാത്തതെന്തു ?
ആ ചോദ്യഭാരവും പേറി അവന്‍ നടന്നു അതെ കയ്യിന്‍ കിഴക്കോട്ട് നടന്നു
മുദ്രയും പേറി കിഴക്കോട്ട്

Tuesday, August 5, 2008
ബാബേല്‍ (കഥ)
ടോമി രാവിലെ ബസ് സ്ടൊപ്പിലേക്കു നടന്നു .മഞ്ഞു മൂടിക്കിടക്കുകയാണ് .ഡല്‍ഹിയിലെ ഡിസംബര്‍ മാസത്തിലെ തണുപ്പ് ആദ്യമായി അനുഭവിക്കുകയാണ് .ഇവിടെ എത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ .ക്രിസ്തുമസ് കഴിഞ്ഞ് നാട്ടില്‍ നിന്ന് പോന്നാല്‍ മതിയെന്ന് ആലോചിച്ചതാണ് .പക്ഷെ അന്കിളിന് നിര്‍ബ്ബന്തം ദീപാവലി കഴിഞ്ഞാലുടനെ എത്തണം .ഇവിടെ ദീപാവലി കഴിയുമ്പോള്‍ ധാരാളം ജോലി ഒഴിവുണ്ടാകും .ഭയങ്കര തണുപ്പാണ് .നടക്കുമ്പോള്‍ കൈകളിലൂടെയും കാലുകളിലുടെയും തണുപ്പ് അരിച്ചു കയറുന്നു മൂക്കില്‍് നിന്നും വായില്‍ നിന്നും പുക പോകുന്നത് പോലെ കാണാം .ജാക്കറ്റ് ഇട്ടിരിക്കുന്നതുകൊണ്ട് ശരീരത്തില്‍് തണുപ്പറിയുന്നില്ല .എല്ലാവരും കൈകള്‍ പോക്കറ്റില്‍ തിരുകിയിരിക്കുകയാണ് .
ബി കോം പാസായി ,ആറു മാസം നാട്ടിലൊരു ബ്ലേഡ് കമ്പനിയില്‍ ജോലി നോക്കി .ഇവിടെ മയൂര്‍്വിഹാറില്‍് താമസിക്കുന്ന അന്കിളിന്റെ അടുക്കല്‍ എത്തിയിട്ട് ഒരാഴ്ചയേ ആയുള്ളൂ .കഴിഞ്ഞ ദിവസം ഒരു ഇന്ടര്‍വ്യുവിനു പോയി. അന്ന് അന്ക്കിളും കൂടെ ഉണ്ടായിരുന്നു .ഭാഷ അറിഞ്ഞുകൂട എന്ന് പറഞ്ഞവര്‍് തന്നെ ഒഴിവാക്കി .ഹിന്ദി അറിയാമോ എന്ന് ചോദിച്ചാല്‍ തോഡാ തോഡാ എന്ന് പറയാം .
നെഹ്രുപ്ലേസില് ഒരു പഞ്ചാബിയുടെ ഓഫ്ഫീസിലാണു ഇന്റര്‍വ്യു .പന്ചാബികളുടെ കൂടെയുള്ള ജോലി വളരെ കഠിനമാണെന്നു പലരും പറഞ്ഞു .ഇവിടെ അവരെ കളിയാക്കികൊണ്ടുള്ള ധാരാളം കഥകളുണ്ട് .പക്ഷെ അവര്‍ അത്ര വിഢികളൊന്നുമല്ല .നല്ല ബുദ്ധികൂര്‍്മ്മത ഉള്ളവരും ധൈര്യശാലികളും അദ്ധ്വാനികളും ആണ് .
ബസ് സ്ടൊപ്പെത്തി. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ചെറിയ ഭയമുണ്ട് എല്ലാവരും ആദ്യം ഇങ്ങനെയൊക്കെ ആയിരുന്നു എന്ന അങ്കിളിന്‍റെ വാക്കുകളാണ് ആകെയുള്ള ധൈര്യം .ഇവിടെ ബസ്സുകള്‍ നമ്പര്‍ മുലമാണ് അറിയപ്പെടുന്നത് .
അടുത്തുനിന്ന ഒരു ഹിന്ദിക്കാരനോടു അവന്‍ അറിയാവുന്ന ഹിന്ദിയില്‍ ചോദിച്ചു ."നെഹ്രുപ്ലേസ് ഗാഡി കോന്സാ ?"
"ചാര്‍ സൌ തെരാനബ്ബെ അയാള്‍ മറുപടി പറഞ്ഞു
"അച്ചാ ടോമി" അവന്‍ തിരിച്ചു പറഞ്ഞു
"പാഗല്‍് ഹേ ക്യാ "പിറുപിറുത്തുകൊണ്ട് അയാള്‍ മുന്നോട്ടു നടന്നു .ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുന്നതവന്‍് ശ്രദ്ധിച്ചു .അവനൊന്നും മനസ്സിലായില്ല .താനെന്തെന്കിലും വിഡ്ഢിത്തം പറഞ്ഞോ ?
"മലയാളിയാണല്ലേ ? "ആ ചോദ്യം കേട്ടവന്‍ സന്തോഷത്തോടെ തിരിഞ്ഞു നോക്കി .
മധ്യവയസ്കനായ ഒരാള്‍ ചിരിച്ചുകൊണ്ട് നില്ക്കുന്നു .
"അതെ" അവന്‍ പ്രതിവചിച്ച്ച്ചു ."ഇവിടെ വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളു ഭാഷ നല്ല വശമില്ല" .ടോമി വിനയത്തോടെ പറഞ്ഞു .
"അയാള്‍ ബസ് നമ്പര്‍ പറഞ്ഞപ്പോള്‍് ഇയാളെന്തിനാ പേര് പറഞ്ഞത് ?"അയാള്‍ ചോദിച്ചു
"ചാര്‍ സൌ ബസ് നമ്പരാണെന്ന് മനസ്സിലായി തേര നാം എന്ന് പറഞ്ഞാല്‍് പേരെന്താണെന്നല്ലെ ?"ടോമി ചമ്മലോടെ ചോദിച്ചു
ചാര്‍ സൌ തെരാനബ്ബെ എന്ന് പറഞ്ഞാല്‍് നാനൂററിതൊണ്ണൂറ്റിമൂന്നു എന്നാണ് നെഹ്രുപ്ലേസിലേക്കുള്ള ബസിന്റെ നമ്പര്‍
അപ്പോള്‍് ടോമി ശരിക്കും ചമ്മി .അയാള്‍ തുടര്‍ന്നു "ചമ്മലൊന്നും വേണ്ടാ ഇവിടെഎത്തുന്നഎല്ലാവര്ക്കും ഇങ്ങനെ എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ട് .എന്റെ ഭാര്യയുടെ അനുഭവം പറയാം അവള്‍ നേഴ്സാണ് .ആദ്യമായി ജോലി ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍ അവളോടെന്തോ അപമര്യാദയായി പെരുമാറി കല്യാണത്തിനു മുമ്പാണു കേട്ടോ അവള്‍ ദേഷ്യപ്പെട്ട് ഡോക്ടറോട് പറഞ്ഞു ഐസേ കൊയി ഇടപാട് നഹി ഹേ മേരാ സാലറി ഇപ്പം തായോ .ആ ഹിന്ദി കേട്ടു ഡോക്ടര്‍ ഞെട്ടി പെട്ടെന്ന് അവളുടെ ശമ്പളം കൊടുത്തു പറഞ്ഞു വിട്ടു .
ടോമിക്കു ആശ്വാസമായി ."സാറിന്റെ പേര്" അവന്‍് ചോദിച്ചു "എന്റെ പേര് ശ്രീകുമാര്‍ കേരള സ്കൂളില്‍
അദ്ധ്യാപകന്‍് ആണ്"
" പരിചയപ്പെട്ടതില്‍് സന്തോഷം "ടോമി ചിരിച്ചുകൊണ്ടു കൈ കൊടുത്തു
"മററുള്ളവര്‍് പറയുന്നത് ശ്രദ്ധയോടെ കേള്‍്ക്കണം ,അറിയാവുന്ന ഹിന്ദിയില്‍ മറുപടി പറയണം . നമ്മള്‍് മലയാളികള്‍് മറ്റു ഭാഷകള്‍് വേഗം പഠിക്കും അതാ ബസ് വരുന്നുണ്ട്." അയാള്‍ ബസ് ചൂണ്ടി പറഞ്ഞു .
നന്ദി പറഞ്ഞു യാത്രക്കാര്‍ കുറവായിരുന്നു .ബസ്സിന്റെ മുമ്പില്‍് കണ്ടക്ടരുടെ സീറ്റിന്‍െറ
പുറകില്‍ വൃദ്ധര്‍ക്കായുള്ള സീറ്റില്‍് അവനിരുന്നു
ഇന്ത്യയില്‍ തന്നെ എത്ര ഭാഷകള്‍ .
ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ് ടോമി ചിന്തിച്ചു .
ഇംഗ്ലീഷ് ഒരന്തര്‍്ദേശീയ ഭാഷയായി ഉള്ളതുകൊണ്ട് രാജ്യങ്ങള്‍് തമ്മിലുള്ള ആശയ വിനിമയം സാധ്യമാകുന്നു .
അപ്പോള്‍ അതിനുമുമ്പോ ?
ലോകത്തെല്ലാം ഒരേ വാക്കും ഒരേ ഭാഷയും ആയിരുന്ന എന്ന ബൈബിള്‍ വാക്യം അവനോര്‍ത്തു .
നോഹയുടെ കാലത്തെ പ്രളയത്തിനു ശേഷം നിമ്രോദ് എന്ന വീരനായ നേതാവ് ജനത്തെയെല്ലാം വിളീച്ചുകൂട്ടി ശിനാര്‍ ദേശത്ത് ആകാശത്തോളം ഉയരമുള്ള ഒരു ഗോപുരം പണിയാന്‍ ആഹ്വാനം ചെയ്തു .വീണ്ടും ഒരു പ്രളയം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ അവര്‍ക്കു വേറെ മാര്‍ഗ്ഗമില്ല .
എന്നാല്‍ ദൈവം അവരോടു കോപിച്ചു ,അവരുടെ ഭാഷയെ കലക്കി കളഞ്ഞു.
പരസ്പരം ഭാഷ മനസ്സിലാകാത്തവരായി ,പൂര്‍്ത്തിയാകാത്ത ഗോപുരത്തിന്‍െറ മുമ്പില്‍ പരസ്പരം കലഹിച്ച് അവര്‍ ലോകമെങ്ങും ചിതറിപ്പോയി .
കലപില ശബ്ദത്തോടെ ബസ്സിലേക്കു കുറെ പെണ്‍കുട്ടികള്‍ കയറി .ആ ശബ്ദം അവനെ ചിന്തയില്‍ നിന്നുണര്‍്ത്തി.എല്ലാവരും സുന്ദരികള്‍ അവര്‍ പല സീറ്റുകളിലായി ഇരുന്നു, ഒരാള്‍ ടോമിയുടെ സീറ്റീലും. അവനല്പം ഒതുങ്ങിയിരുന്നു .ഈ പെണ്ണിന് നാണമില്ലേ ? ഒരു ചെറുപ്പക്കാരന്റെ ഒപ്പം കയറി ഇരിക്കുക .ശ്ശെ!അവന് നാണം തോന്നി .ഇതു കേരളത്തിലെങ്ങാനും ആയിരുന്നെങ്കില്‍് അവള്‍ അപ്പോള്‍ അവന്റെ അടുത്തേക്കു കുറെക്കൂടെ ചേര്‍്ന്നിരുന്നു.അവന് പരിഭ്രമമായി.അവള്‍ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .എന്നിട്ട് ഹിന്ദിയിലെന്തോ ചോദിച്ചു .ഒരു സുന്ദരി തൊട്ടടുത്തിരിക്കുന്നതിന്‍െറ വൈക്ലബ്യത്തിനിടയിലാണ് അവളുടെ ഹിന്ദിയിലെ ചോദ്യം
അവന്‍ മറുപടി പറഞ്ഞില്ല .അത്ഭുതത്തൊടെ അവനെ നോക്കിക്കൊണ്‍്ട് അവള്‍ വീണ്ടും എന്തോ ചോദിച്ചു. ഇപ്രാവശ്യം അവന് ശ്വാസം നിലച്ചതുപോലെ തോന്നി .നല്ല തണുപ്പിലും അവനെ വിയര്‍ക്കാന്‍ തുടങ്ങി താന്‍ കേള്‍ക്കുന്നത് ലോകത്തെങ്ങുമില്ലാത്ത ഭാഷയാണെന്ന് അവന് തോന്നി .എന്ത് മറുപടി പറയും ?എങ്ങനെ പറയും ? ഒരു ഉപായത്തിനായി അവന്‍ ത്രസിച്ചു .പെട്ടെന്ന് പഞ്ചാബി ഹൌസിലെ ദിലീപിനെ അവനോര്‍ത്തു .താനൊരു ഊമനും ബധിരനും ആണെന്ന് അവന്‍ അവളോട് ആംഗ്യഭാഷയില്‍ പറഞ്ഞു .
ഓ സോറി അവള്‍ അവനെ ദയനീയമായി നോക്കിക്കൊണ്ട് ക്ഷമാപണം നടത്തി .
അവന് ആശ്വാസമായി .അവളില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു .
ബാബേല്‍ ഉണ്ടാകാതിരുന്നെങ്കില്‍് ലോകത്തെല്ലാം ഒരേ വാക്കും ഒരേ ഭാഷയും ആയിരുന്നെങ്കില്‍ ഈ സുന്ദരിയോട് എനിക്ക് സല്ലപിക്കാമായിരുന്നു ദുഖത്തോടെ അവനോര്‍ത്തു .പാതി പണിതുയര്‍ത്തിയ ബാബേല്‍ ഗോപുരത്തിനുമുമ്പില്‍് വിഷണ്ണനായി നില്ക്കുന്ന നിമ്രോദിനെപ്പോലെ അവനിരുന്നു .അപ്പോളവന് ദൈവത്തോടു ദേഷ്യം തോന്നി .
ഒരു രാജ്യത്തിനുള്ളില്‍ അനേകം ഭാഷകള്‍ ,അതിന്റെ പേരില്‍ ഭിന്നത ,കലഹം .
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമില് മലയാളിയും മദ്രാസിയും ബംഗാളിയും മുംബൈക്കാരനും ,പക്ഷെ ഒറ്റ ഇന്ത്യാക്കാരന്‍് ഇല്ല .ഭാഷ ഒരു പാര ആയത് അവനെ അലോരസപ്പെടുത്തി .
അടുത്ത സ്റ്റോപ്പില്‍ ബസ് നിന്നു .ടോമിയുടെ തൊട്ടടുത്തിരുന്ന സുന്ദരി കുട്ടുകാരോടൊപ്പം ആ സ്റ്റോപ്പില്‍ ഇറങ്ങി . വണ്ടി മുന്നോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍് ആ സുന്ദരി തന്‍റെ കൂട്ടുകാരിയോടു ടോമിയെ ചൂണ്ടിക്കൊണ്ട് മലയാളത്തില്‍ ഇങ്ങനെ പറഞ്ഞു "ദേ നോക്കിക്കേ നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ,പാവം പൊട്ടനാ "
ടോമിയുടെ തലയില്‍ ഒരു വെള്ളിടി വെട്ടി .കണ്ണുകളില്‍ ഇരുട്ട് കയറി .
അവന്‍റെ മുമ്പില്‍ ബാബേല്‍ ഗോപുരത്തിന്‍െറ കല്ലുകള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണു.
ബാബേല്‍ ഗോപുരം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നു പോയി .
***********************

Saturday, July 26, 2008
ഡല്‍ഹിയിലെ ക്രിസ്ത്യാനികള്‍ (ഓട്ടന്തുള്ളല്‍)
പണ്ടൊരു നാളില്‍ ഭൂതലമധ്യെ ഊടാടി നടന്നങ്ങോരു വിദ്വാന്‍്
തലയില്‍ കൊമ്പും വാലില്‍ ശൂലോം ഉള്ളൊരു വിരുതന്‍ കുട്ടിച്ചാത്തന്‍്
വാനം താണ്ടി ഉഡുക്കള് താണ്ടി പി എസ് എല്‍ വി പലതും താണ്ടി
ഭാരതനാട്ടില്‍ ഉത്തരദേശേ ഡല്‍ഹിയെന്ന പ്രദേശത്തെത്തി
ഹരേ ഹരേ എന്ന് വിളിക്കുന്നവരും അസലമാലാക്കും ചൊല്ലുന്നവരും
ബുധ്ധന്മ്മാരും ജൈനന്മ്മാരും മാര്‍വാടികളും ശൂദ്രന്മ്മാരും
യേശുവേ നിന്നെ അറിയുന്നോരും അറിയൂത്തോരും ക്രിസ്ത്യാനികളായ്
അവരുടെയിടയില്‍ അവിടവിടായിട്ടൊത്ത് വസിക്കും നല്ലൊരു ഡല്‍ഹി
അവിടെക്കണ്ടതി ശ്രേഷ്ടം കാഴ്ചകള്‍ അവിടെക്കേട്ടതി രൂക്ഷം വാര്‍ത്തകള്‍
അവരുടെയിടയില്‍ നിന്റെ ജനത്തെ അവിയല് പോലെ വസിപ്പതു കാണാം
രൂപത ഇടവക പള്ളികള്‍ ഹാളുകള്‍ രൂപാ താ എന്നവരുടെ വിളികള്‍
മെത്രാന്‍ പാസ്ടര് മുപ്പന്‍ പാതിരി തത്രപ്പാടാണവരുടെ ഇടയില്‍
കോളിംഗ്ബെല്ലിന് ശബ്ദം കേട്ടാല്‍ ഞെട്ടിവിറച്ചു ഭയക്കുന്നവരും
ഇന്കംടാക്സിന്‍ ഓഫ്ഫീസ് കണ്ടാല്‍ അയ്യോ എന്ന് വിളിക്കുന്നവരും
ഇഷ്ടപ്പെട്ടൊരു പെണ്ണിനെ കെട്ടാന്‍ കഷ്ടപ്പെട്ട് നടക്കുന്നവരും
കേട്ടാലറയ്ക്കും കഥകള്‍ തങ്ങടെ പ്രേസ്ടീജായി നടിക്കുന്നവരും
ഗുഡ്ഫ്രൈഡേയില്‍ പള്ളിയിലെത്തി കഷ്ടപ്പാടിന്‍ കൈപ്പവര്‍ മോന്തും
ഈസ്ടര്‍ ക്രിസ്തുമസ് പെരുന്നാളുകളില്‍ കാളയിറച്ചീം കള്ളും മോന്തും
മൂത്ത് നരച്ചോര്‍ മുപ്പന്മ്മാരും പൂത്ത പണക്കാര്‍ ശ്രേഷ്ടന്മ്മാരും
പണമില്ലാത്തോര്‍ പിണമെല്ലാരും സോദരരായി വസിക്കും സഭകള്‍
ദാവിഞ്ഞിക്കൊരു കോടുണ്ടായാല്‍ ദാവില്‍ സമരം ചെയ്യുന്നോരും
വീഴാന്‍ പോകും സോദരനെക്കാള്‍ വാഴുന്നോരെ കരുതുന്നൊരും
കോടികള്‍ മോടിയില്‍ ചെലവാക്കുന്നോര്‍ കൊടിയുടുക്കാന്‍ വകയില്ലാത്തോര്‍
ഒന്നായെത്തീട്ടൊന്നാം നാളില്‍ നന്നായാരാധിക്കും നിന്നെ
കര്‍ത്താവേ നിന്‍ രാജ്യം വരണേ രാത്രിയില്‍ ഒത്തവര്‍ പ്രാര്ത്ഥിച്ചീടും
സ്വന്തം രാജ്യം തീര്ക്കാന്‍ പകലര് ബന്ധം പോലും തര്ക്കം ചെയ്യും
ആടുകളവിടവിടോടി നടക്കും ഇടയന്മ്മാരതിലാടി രസിക്കും
കയ്യില്‍ കിട്ടും പുത്തന്‍ തീര്‍ന്നാല്‍ കോട്ടും കെട്ടി പ്ലൈനില്‍ കേറും
യേശുവേ നിന്നുടെ രക്തം പൂശി ആശയോടാര്ത്ത് വിളിക്കുന്നവരിതാ
യേശുവിലാണെന്‍ വിശ്വാസം ഹാ കീശയിലാണെന്‍ ആശ്വാസം ഹൊ !

Thursday, July 24, 2008
ഒരു പ്രവാസിയുടെ ഓണ സ്വപ്നം
ഓണം നല്ലോണം മമ മാനസ വീണയില്‍
ശ്രുതിയായ് വിരിയുന്ന പോന്നോണം
ഓണമെന്നോര്മ്മയില്‍് പോന്നോണമായിരുന്ന
ആ നല്ല നാളുകളെങ്ങുപോയി
കഥ പറഞ്ഞൂട്ടുവാന്‍ പാടിയുറക്കുവാന്‍്
കവിളില്‍ ഞൊറികളുള്ളമ്മൂമ്മയായ്
കദനം നിറഞ്ഞെന്‍്റെ നിടിലം പുകയുന്ബോള്‍
കരലാളനം ചെയ്യും പൊന്നോണം
ഒരു നല്ല പാട്ടായി പാട്ടിന്റെ ഈണമായ്
പകലിന്റെ നനവിന്റെ ഗദ്ഗദ ശബ്ദമായ്
പതിയെ പടികടന്നെത്തി എന്നാത്മാവില്‍
കുളിരും കുളിര്‍മ്മയും നല്കിയ പൊന്നോണം
ഒരു മൃദു മാരുതനായെത്തി അരികിലാ
മുറിവേറ്റ പക്ഷങ്ങള്‍ തഴുകിയുണര്‍ത്തിയ
വരളും ദന്ദാംബരം ചുടു ചുംബനങ്ങളാല്‍്
ശീതള ശോണീതമാക്കിയ പൊന്നോണം
നിഴലിനെ ദൂരേക്കകറ്റിയിട്ടര്ക്കനാ
നിറം മങ്ങുമംബരം വിട്ടകന്നോടവേ
നിഴല്‍ പോലുമാശ്രയം ഇല്ലാതാനാതനായ്
നില്ക്കുംബോളോര്‍മ്മയില്‍ എത്തുമാ പൊന്നോണം
ജോണ്‍ തിരുവല്ല
ശ്രുതിയായ് വിരിയുന്ന പോന്നോണം
ഓണമെന്നോര്മ്മയില്‍് പോന്നോണമായിരുന്ന
ആ നല്ല നാളുകളെങ്ങുപോയി
കഥ പറഞ്ഞൂട്ടുവാന്‍ പാടിയുറക്കുവാന്‍്
കവിളില്‍ ഞൊറികളുള്ളമ്മൂമ്മയായ്
കദനം നിറഞ്ഞെന്‍്റെ നിടിലം പുകയുന്ബോള്‍
കരലാളനം ചെയ്യും പൊന്നോണം
ഒരു നല്ല പാട്ടായി പാട്ടിന്റെ ഈണമായ്
പകലിന്റെ നനവിന്റെ ഗദ്ഗദ ശബ്ദമായ്
പതിയെ പടികടന്നെത്തി എന്നാത്മാവില്‍
കുളിരും കുളിര്‍മ്മയും നല്കിയ പൊന്നോണം
ഒരു മൃദു മാരുതനായെത്തി അരികിലാ
മുറിവേറ്റ പക്ഷങ്ങള്‍ തഴുകിയുണര്‍ത്തിയ
വരളും ദന്ദാംബരം ചുടു ചുംബനങ്ങളാല്‍്
ശീതള ശോണീതമാക്കിയ പൊന്നോണം
നിഴലിനെ ദൂരേക്കകറ്റിയിട്ടര്ക്കനാ
നിറം മങ്ങുമംബരം വിട്ടകന്നോടവേ
നിഴല്‍ പോലുമാശ്രയം ഇല്ലാതാനാതനായ്
നില്ക്കുംബോളോര്‍മ്മയില്‍ എത്തുമാ പൊന്നോണം
ജോണ്‍ തിരുവല്ല
Subscribe to:
Posts (Atom)