ശ്രുതിയായ് വിരിയുന്ന പോന്നോണം
ഓണമെന്നോര്മ്മയില്‍് പോന്നോണമായിരുന്ന
ആ നല്ല നാളുകളെങ്ങുപോയി
കഥ പറഞ്ഞൂട്ടുവാന്‍ പാടിയുറക്കുവാന്‍്
കവിളില്‍ ഞൊറികളുള്ളമ്മൂമ്മയായ്
കദനം നിറഞ്ഞെന്‍്റെ നിടിലം പുകയുന്ബോള്‍
കരലാളനം ചെയ്യും പൊന്നോണം
ഒരു നല്ല പാട്ടായി പാട്ടിന്റെ ഈണമായ്
പകലിന്റെ നനവിന്റെ ഗദ്ഗദ ശബ്ദമായ്
പതിയെ പടികടന്നെത്തി എന്നാത്മാവില്‍
കുളിരും കുളിര്‍മ്മയും നല്കിയ പൊന്നോണം
ഒരു മൃദു മാരുതനായെത്തി അരികിലാ
മുറിവേറ്റ പക്ഷങ്ങള്‍ തഴുകിയുണര്‍ത്തിയ
വരളും ദന്ദാംബരം ചുടു ചുംബനങ്ങളാല്‍്
ശീതള ശോണീതമാക്കിയ പൊന്നോണം
നിഴലിനെ ദൂരേക്കകറ്റിയിട്ടര്ക്കനാ
നിറം മങ്ങുമംബരം വിട്ടകന്നോടവേ
നിഴല്‍ പോലുമാശ്രയം ഇല്ലാതാനാതനായ്
നില്ക്കുംബോളോര്‍മ്മയില്‍ എത്തുമാ പൊന്നോണം
ജോണ്‍ തിരുവല്ല
4 comments:
ബൂലോകത്തേയ്ക്ക് സ്വാഗതം...
നല്ല വരികള്‍... നല്ല ഈണത്തില്‍ വായിയ്ക്കാന്‍ കഴിയുന്നുണ്ട്.
:)
ആദ്യമായ് ഈ ബൂലോഗത്തേക്ക് സ്വാഗതം. മറക്കാൻ മടിച്ച് നിൽക്കുന്ന ഒരു പഴയ ഓണക്കാലം മനസ്സിലേക്കോടിയെത്തുന്നു. നല്ല വരികൾ
നല്ല വരികൾ. ഓണം ഇന്നൊരോർമ്മ മാത്രമാൺ അല്ലേ?
ബൂലോകത്തേക്ക് സ്വാഗതം..
പ്രവാസികളുടെ ഓണമൊക്കെ എന്ത് ഓണം അല്ലെ?
എങ്കിലും,നമുക്കും ഓണം ആഘോഷിക്കണ്ടേ?
Post a Comment